ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലും യു.എ.പി.എ. ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഇതോടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ നിരോധനം ഇനി കൂടുതൽ ശക്തമാകും. എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് ഭീകരവിരുദ്ധ നിയമഭേദഗതി ലോക്‌സഭയില്‍ പാസായത്. കോണ്‍ഗ്രസ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള ഭേദഗതികളാണ് യു.എ.പി.എ. ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യു.എ.പി.എ. നിയമഭേദഗതിയെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ ചില സംഘടനകളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ചിട്ട് കാര്യമില്ലെന്നും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കേണ്ട ആവശ്യമുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. യു.എസും പാകിസ്താനും ചൈനയും യൂറോപ്യന്‍ യൂണിയനുമെല്ലാം ഇത്തരം നടപടികള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന ബില്‍ ആദ്യം കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നും ബിജെപി ഈ ബില്ലില്‍ ഭേദഗതി വരുത്തുക മാത്രമാണ് ചെയ്തതെന്നും അമിത് ഷാ വ്യക്തമാക്കി. എന്നാല്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Post Your Comments