KeralaLatest News

എല്‍ദോ എംഎല്‍എയുടെ കൈ തല്ലിയൊടിച്ച സംഭവം: ദൃശ്യങ്ങള്‍ തള്ളി എസ്.ഐ

കൊച്ചി: സിപിഐ ഐജി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂവാറ്റുപ്പുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന്റെ കൈ തല്ലിയൊടിച്ചത് താനല്ലെന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് എസ്‌ഐ വിപിന്‍ദാസ്. തന്നെ മര്‍ദ്ദിച്ചത് എസ്‌ഐ വിപിന്‍ ദാസ് ആണെന്നു തെളിയിക്കുന്ന ചിത്രം എംഎല്‍എ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്നും പാര്‍ട്ടി മാര്‍ച്ചിനിടെ താന്‍ എം.എല്‍.എയെ കണ്ടിട്ട് പോലും ഇല്ലെന്നുമാണ് എസ്‌ഐയുടെ വിശദീകരണം. സംഘര്‍ഷത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ടെന്നും എന്നാല്‍ താന്‍ എം.എല്‍.എയെ മര്‍ദ്ദിക്കുന്നതായി കാണിക്കുന്ന ഫോട്ടോ മാത്രമാണ് പുറത്ത് വന്നിട്ടുള്ളതെന്നും എസ്.ഐ കൂട്ടിച്ചേര്‍ത്തു.

ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിപിഐ കഴിഞ്ഞ ദിവസം റെയ്ഞ്ച് ഐജിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു. സംഭവത്തില്‍ എംഎല്‍എം അടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്നാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന എം.എല്‍.എയെ വിപിന്‍ദാസ് മര്‍ദ്ദിക്കുന്ന ചിത്രം എല്‍ദോ എബ്രഹാം പുറത്തു വിട്ടത്. അതേസമയം
നേരത്തെ നിരവധി പേരെ മര്‍ദ്ദിച്ച കേസില്‍ ആരോപണ വിധേയനായ എസ്.ഐ ആരുടെയോ നിര്‍ദ്ദേശ പ്രകാരം എം.എല്‍.എയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button