മഞ്ചേരി: മൊബൈൽ ഫോൺ നിരന്തരമായി ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിൽ മനംനൊന്ത് പതിനൊന്നുകാരൻ ജീവനൊടുക്കി.എടവണ്ണ ചമ്പക്കുത്ത് പരേതനായ മുജീബ് റഹ്മാന്റെ മകന്‍ ഹബീബ് റഹ്മാന്‍(11) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ ഹബീബിനെ മാതാവ് വഴക്കു പറഞ്ഞിരുന്നു. ഇതിന് ശേഷം അമ്മയും മൂത്ത സഹോദരിയും ജോലിക്ക് പോയി. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് ഹബീബ് സ്വന്തം മുറിയില്‍ കയറി ജനല്‍കമ്പിയിൽ ഷാൾ ഉപയോഗിച്ച് മരിക്കുകയായിരുന്നു.
കുട്ടിയുടെ മറ്റൊരു സഹോദരിയും വീട്ടിലുണ്ടായിരുന്നുവെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല.ജോലി കഴിഞ്ഞ് എത്തിയ മാതാവ് മകനെ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചുകൂടി വാതില്‍ ചവിട്ടി തുറപ്പിച്ചപ്പോഴാണ് മകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹബീബിന്റെ പിതാവ് വൃക്കരോഗം മൂലം കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ വെച്ച് മരിച്ചിരുന്നു.
Post Your Comments