തിരുവനന്തപുരം: ശബരിമലയ്‌ക്കെതിരെയും ഹൈന്ദവവിശ്വാസങ്ങളെ വ്രണപ്പെടുത്തിയും കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്‍റെ മാഗസിന്‍. ‘ആന കേറാ മല, ആട് കേറാ മല, ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന തലക്കെട്ടോടു കൂടി പുറത്തിറക്കിയിരിക്കുന്ന മാഗസിനില്‍ ഹൈന്ദവ വിശ്വാസങ്ങളെയും ശബരിമലയെയും അപഹസിച്ച് നിരവധി ലേഖനങ്ങളും, കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്റ്റാഫ് എഡിറ്ററായ ഇടതു സഹയാത്രിക ഡോ. വിനു പ്രകാശിന്‍റെ ആശംസകളോടെ ആരംഭിക്കുന്ന മാഗസിന്‍ ‘പിന്നില്‍ മലകേറി വരുന്നവര്‍ക്ക് ഒരു കൈ കൊടുത്ത് ഊര്‍ജ്ജം നല്‍കുക…’ എന്ന സ്റ്റുഡന്റ് എഡിറ്ററുടെ വാക്കുകളോടെ അവസാനിക്കുന്നു. ആര്‍പ്പോ ആര്‍ത്തവം, ‘മീശ’ നോവലിനു ഐക്യദാര്‍ഢ്യം, ശബരിമലയില്‍ ബ്രാഹ്മണിക്കല്‍ ഹൈന്ദവത, ഹിന്ദുത്വ ഫാസിസം, കറുത്ത ശൂലം തുടങ്ങിയ ഇടത് കുതന്ത്രങ്ങളെല്ലാം കുത്തി നിറച്ചിട്ടുണ്ട്.
മാഗസീന്‍ പിന്‍വലിച്ച് ഉത്തരവാദപ്പെട്ടവര്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ഹൈന്ദവ സംഘടനകള്‍ വ്യക്തമാക്കി.
Post Your Comments