ലണ്ടൻ: ജോണ്ടി റോഡ്‌സ് ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായേക്കും. ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് ഇതിഹാസമായിരുന്നു ജോണ്ടി റോഡ്‌സ്.
ഇതിനായി ജോണ്ടി റോഡ്‌സ് അപേക്ഷ സമര്‍പ്പിച്ചതായി മുംബൈ മിറര്‍ റിപ്പോർട്ട് ചെയ്യുന്നു. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ റോഡ്‌സ്, പരിശീലകനാവാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചതായും, റോഡ്‌സ് മാത്രമാണ് ഇതുവരെ ഈ സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതെന്നും സൂചനയുണ്ട്.
പരിശീലക പോസ്റ്റിലേക്കുള്ള പോരില്‍ നിലവിലെ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധറിന് ഇത്തവണ റോഡ്‌സില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന നിലയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഫീല്‍ഡിംഗ് മികവിലൂടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ലോകത്തെ ഏക താരമായ ജോണ്ടി, നല്ല ഫീല്‍ഡര്‍മാരാകാന്‍ ആഗ്രഹിക്കുന്നവരുടെയെല്ലാം റോള്‍ മോഡല്‍ കൂടിയാണ്.
2009 മുതല്‍ 2017 വരെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് പരിശീലകനായിരുന്ന റോഡ്‌സ് ശ്രീലങ്ക, കെനിയ, പാകിസ്ഥാന്‍ തുടങ്ങിയ ടീമുകള്‍ക്കൊപ്പവും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments