തിരുവനന്തപുരം : യുവതിയുടെ മൃതദേഹം കൊന്ന് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. പൂവാർ സ്വദേശി രാഖിയുടെ മൃതദേഹമാണ് തോട്ടുമുക്ക് എന്ന സ്ഥലത്ത് സുഹൃത്തിന്റെ വീടിന് സമീപം കണ്ടെത്തിയത്. ഒരു മാസമായി രാഖിയെ കാണാനില്ലായിരുന്നു.ബന്ധുക്കൾ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ശേഷം രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അമ്പൂരി സ്വദേശി അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്നു അറിയുവാൻ കഴിഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പറമ്പിൽ കുഴിച്ചിട്ട മൃതദേഹം പൊലീസ് കണ്ടെടുത്തത്. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. സൈനികൻ കൂടിയായ ഇയാൾ സ്ഥലത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Post Your Comments