Latest NewsInternational

വ​ന്‍ ഭൂ​ച​ല​നം; ജനങ്ങൾ ആശങ്കയിൽ

വെ​ല്ലിം​ഗ്ട​ണ്‍ : ന്യൂ​സി​ല​ന്‍​ഡി​ല്‍ വ​ന്‍ ഭൂ​ച​ല​നം. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി സം​ഭ​വ​ത്തി​ല്‍ ആള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടി​ല്ല. 6.1 തീ​വ്ര രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

അതേസമയം അറേബ്യൻ ഉൾക്കടലിലും ഭൂചലനമുണ്ടായി. ഒമാനിലെ ഖസബിൽ നിന്ന് 120 കിലോമീറ്റർ അകലെ ഇന്ന് പുലർച്ചെ 2.59ഓടെയാണ് ഭൂചലനമുണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ചർ സ്കെയിലിൽ 4.60 ആണ് ഭൂചലനം രേഖപ്പെടുത്തിയത്. കടലിൽ പത്ത് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button