Latest NewsKerala

ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുമ്പിൽ ക്യാമ്പസ് ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പോലീസ് ജീപ്പിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതോടെ പ്രവർത്തകർ ചിതറിയോടി. എന്നാൽ വീണ്ടും പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി മുൻപോട്ട് എത്തുകയാണ് ഉണ്ടായത്. യൂണിവേഴ്‌സിറ്റി കോളേജിൽ എസ്.എഫ്ഐപ്രവർത്തകർക്ക് പിഎസ്‌സി നിയമനം നൽകിയ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ക്യാമ്പസ് ഫ്രണ്ട് മാർച്ച് നടത്തിയത്.

തുടർച്ചയായ മൂന്നാം ദിവസമാണ് സെക്രട്ടറിയേറ്റിന് മുമ്പിൽ പ്രതിഷേധം നടക്കുന്നത്. കെഎസ് യു , യൂത്ത് കോൺഗ്രസ് ,യുവമോർച്ച എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മാർച്ച് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button