Latest NewsKerala

ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികളെ കാണാതായി

തിരുവനന്തപുരം: ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികളെ കാണാതായി.പൂജപ്പുര ചിൽഡ്രൻസ് ഹോമിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് കുട്ടികൾ ചാടിപ്പോയത്. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്ന് പൂജപ്പുര പോലീസ് അറിയിച്ചു.

ഇതിന് മുൻപും ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി പോയിട്ടുണ്ട്. നിരവധി സമാനസംഭവങ്ങൾ അരങ്ങേറിയിട്ടും ചിൽഡ്രൻസ് ഹോമിന്റെ സുരക്ഷ വർധിപ്പിക്കാൻ നടപടിയെടുക്കാത്തതിൽ വിമർശനം ഉയരുകയാണ്.പോലീസ് അന്വേഷണം ഊർജിതമാക്കി. കേരളത്തിലെ നിരവധി സ്ഥലങ്ങളിൽ സമാനസംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button