കൊച്ചി : യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് കോളേജ് യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. തുടർന്ന് പ്രതിഷേധങ്ങൾക്കൊടുവിൽ പതിനെട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ് യു യൂണിറ്റ് രൂപികരിച്ചു. ഇതിനെക്കുറിച്ച് പറയുകയാണ് എംഎൽഎ വിടി ബൽറാം.
ഏഴംഗ കമ്മറ്റിയക്കാണ് ഇന്നലെ രൂപം നല്‍കിയത്. ചരിത്രത്തില്‍ പലപ്പോഴും ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഏഴൊക്കെ എത്രയോ ധാരാളമെന്ന് വിടി ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചു.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് നടത്തുന്ന നിരാഹാരപ്പന്തലില്‍ വെച്ചായിരുന്നു യൂണിറ്റ് രൂപികരിച്ചതായി പ്രഖ്യാപിച്ചത്. അമല്‍ ചന്ദ്രനെ യൂണിറ്റ് പ്രസിഡന്റായും ആര്യ എസ് നായരെ വൈസ് പ്രസിഡന്റായും തീരുമാനിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്‌എഫ്‌ഐയുടെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുന്നതിനായാണ് കോളജില്‍ കെഎസ് യു യൂണിറ്റ് രൂപികരിച്ചതെന്നും എസ്‌എഫ്‌ഐയുടെ ഏകാധിപത്യം നടക്കുന്ന മറ്റ് കോളജുകളിലും യൂണിറ്റ് പ്രഖ്യാപിക്കുമെന്ന് കെഎസ് യു നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/vtbalram/posts/10156793325524139
Post Your Comments