മുംബൈ: പ്രശസ്ത ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ്റെ ജീവിത കഥ പറയുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നു. വെള്ളിത്തിരയിൽ മുത്തയ്യയായി നിറഞ്ഞാടുന്നത് തമിഴ് നടൻ വിജയ് സേതുപതിയാണ്.
800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഡിസംബറിൽ തുടങ്ങുമെന്നാണ് സിനിമ ലോകത്തുനിന്ന് ലഭിക്കുന്ന വാർത്ത. ബയോപിക്കുകൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്
അതേസമയം ബിഗ് ബജറ്റ് ചിത്രമായ 800 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
ഇതിനു മുൻപ് മഹേന്ദ്രസിങ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നീ ക്രിക്കറ്റ് താരങ്ങളുടെതടക്കം നിരവധി ബയോപിക്കുകൾ തീയറ്ററിൽ എത്തിയിരുന്നു. ചിത്രങ്ങൾ തിയേറ്ററുകളിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 800 ഉം ഏകദിനത്തിൽ 534 വിക്കറ്റും നേടി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന താരമാണ് മുത്തയ്യ. ഇദ്ദേഹം. ടെസ്റ്റിൽ 800 വിക്കറ്റ് തികച്ച ഏക ബൗളറായതു കൊണ്ട് തന്നെ മുത്തയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് 800 എന്നാണ് പേര് നൽകിയിരിക്കുന്നത്.
Post Your Comments