മലപ്പുറം: അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വീട് വെച്ചു നല്‍കാനുള്ള ട്രൈബല്‍ വകുപ്പിന്റെ ഫണ്ട് സിപിഐ നേതാവ് തട്ടിയെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും, നിലമ്പൂര്‍ കൗണ്‍സിലറുമായ പി.എം ബഷീറിനു എതിരെയാണ് പ്രതിഷേധം രൂക്ഷമാകുന്നത്.ബഷീര്‍ ഓരോരുത്തരുടെ അക്കൗണ്ടിന്നും 1,28500 രൂപ വീതം തട്ടിയെടുത്തുവെന്നാണ് പരാതി. അട്ടപ്പാടിയിലെ ഭൂതിവഴി ഊരിലെ ആദിവാസികളില്‍ നിന്നുമാണ് ബഷീര്‍ പണം തട്ടി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്.
പട്ടിക വര്‍ഗ വകുപ്പ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മിക്കുന്നതിനു നിലമ്പൂര്‍ സ്വദേശിയായ അബ്ദുല്‍ ഗഫൂറുമായി ഈ കുടുംബങ്ങള്‍ കരാറുണ്ടാക്കിയിരുന്നു. ഈ കരാറുറപ്പാക്കിയ ആദിവാസി കുടുംബങ്ങളെ ബാങ്കിലെത്തിച്ചു സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ആദിവാസികള്‍ക്കു അനുവദിച്ച തുകയാണ് നേതാവ് തട്ടിയെടുത്തത്.
പരാതി അന്വേഷിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ മലപ്പുറം എസ്.പിയ്ക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ ഈ കുടുംബങ്ങളുടെ വീട് പണി ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിച്ചു നേതാവിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം
Post Your Comments