ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസാതാവനയ്ക്കു പിന്നാലെ മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ട്രംപിന്റെ അവകാശവാദം ശരിയാണെങ്കില്‍ പ്രധാനമന്ത്രി മോദി രാജ്യതാത്പര്യം ബലികഴിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
ദുര്‍ബലമായ വിദേശകാര്യ മന്ത്രാലയം ട്രംപിന്റെ അവകാശംവാദം തള്ളിയതുകൊണ്ട് കാര്യമില്ല. അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എന്തൊക്കെയാണ് സംസാരിച്ചതെന്ന് മോദി വ്യക്തമാക്കണം. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. അത് ശരിയാണെങ്കില്‍ രാജ്യതാത്പര്യത്തെയും 1972 ലെ ഷിംല കരാറിനെയുമാണ് മോദി വഞ്ചിച്ചതെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments