CricketLatest News

ധോണി വിരമിക്കണോ? മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ വ്യക്തമാക്കുന്നതിങ്ങനെ

ഹൈദരാബാദ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ വിരമിക്കൽ വാർത്തയിൽ പ്രതികരണവുമായി മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍. ധോണി കളിക്കാന്‍ ഫിറ്റാണെങ്കില്‍ ഇനിയും കളിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. ചില സമയങ്ങളില്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ തുടരാനുള്ള താല്‍പര്യം നഷ്ടമാവും. ധോണിക്ക് ഇപ്പോഴും താല്‍പര്യമുണ്ടെങ്കില്‍ കളിക്കട്ടെ. എന്നാല്‍ കളിക്കുകയാണെങ്കില്‍ അക്രമിച്ച് കളിക്കണമെന്ന് എനിക്ക് അദ്ദേഹത്തോട് ഒരു അഭ്യർത്ഥനയുണ്ട്. ചില താരങ്ങള്‍ക്ക് വയസ് പ്രകടനത്തെ ബാധിക്കാറുണ്ട്. എന്നാല്‍ ധോണിക്ക് അങ്ങനെ പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ല. ധോണി സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാനാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും മുഹമ്മദ് അസറുദ്ദീന്‍ പറയുകയുണ്ടായി. ധോണി എങ്ങനെ കളിക്കും, എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് സെലക്റ്റര്‍മാര്‍ക്ക് ബോധ്യമുണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button