മുംബൈ: വിരാട് കോഹ്ലിക്കുശേഷം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയുടെ വരവിനെ അനുകൂലിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് അസറുദ്ദീൻ. നേരത്തെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത് വിരാട് കോഹ്ലിയെ നീക്കി രോഹിത് ശര്‍മ്മയെ നിയമിച്ചതിന് പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
‘രോഹിതിന്റെ വരവോടെ ടീമിൽ വലിയ പ്രതീക്ഷകളാണുള്ളത്. രോഹിത് ഉറപ്പുനല്‍കിയതുപോലെ ടീമിനെ നയിക്കാന്‍ ശരിക്കും മികവുണ്ട് അയാള്‍ക്ക്. ഇന്ത്യയുടെ പുതിയ ക്യാപ്റ്റന് അഭിനന്ദനങ്ങള്‍’ അസറുദ്ദീൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Read Also:- മുടികൊഴിച്ചില്‍ തടയാന്‍ ഗ്രീന്‍ ടീ
രോഹിതിനെ നായകനാക്കിയത് ബിസിസിഐയുടെ ഏകപക്ഷീയ നടപടിയെന്നാണ് പരക്കെ കരുതപ്പെട്ടത്. എന്നാല്‍ കാര്യങ്ങളെല്ലാം കോഹ്ലിയെ ബോധിപ്പിച്ചശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.
Post Your Comments