
ചാരുംമൂട്: കാണാതായ ദമ്പതികളെ പട്ടാമ്പിയിൽ ട്രെയിനിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നത്തുനിന്നും കാണാതായ വള്ളികുന്നം പുത്തൻചന്ത മണ്ണാടിത്തറ ദീപു ഭവനത്തിൽ സുരേന്ദ്രൻ, ഭാരതി എന്നിവരാണ് മരിച്ചത്.
രണ്ടു ദിവസം മുൻപ് വീട്ടിൽ നിന്നും പോയ ഇവരെ പിന്നീട് കാണാതായി കുറത്തി കാട്ടുള്ള ബന്ധു ഭവനത്തിൽ പോവുകയാണെന്നാണ് ഇരുവരും പറഞ്ഞതെന്നു ബന്ധുക്കൾ പറയുന്നു. പെയിന്ററായ സുരേന്ദ്രന് സാമ്പത്തിക ബാധ്യതയുള്ളതായും ഇതിലുള്ള വിഷമം മൂലം ട്രെയിനിന് മുന്നിൽ ചാടിയതാകാമെന്നാണ് സൂചനയെന്നും പോലീസ് പറയുന്നു. മൃതദേഹങ്ങൾ പട്ടാമ്പി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
Post Your Comments