
തിരുവനന്തപുരം: വൈദ്യുത മന്ത്രി എം.എം മണിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മന്ത്രിയുടെ തലയോട്ടിയില്‍ കട്ട പിടിച്ച രക്തം പൂര്‍ണമായും നീക്കം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രി ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നും അവര്‍ പറഞ്ഞു.
കാലുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രി മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കൊടുവില്‍ തലയോട്ടിയില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ന്യൂറോ സര്‍ജന്‍മാര്‍ അടക്കമുള്ള വിദഗ്ദ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്ന ശസ്ത്രക്രിയ നടന്നത്.
Post Your Comments