ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ അറിയിച്ചു. 219 മത്സരത്തില്‍ നിന്നും ഏകദിനത്തില്‍ 335 വിക്കറ്റ് നേടിയ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ മൂന്നാമത്തെ ശ്രീലങ്കന്‍ ബൗളറാണ്.
523 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനും 399 വിക്കറ്റ് നേടിയ ചാമിന്ദ വാസുമാണ് മലിംഗയ്ക്ക് മുന്‍പിലുള്ളത്.ബംഗ്ലാദേശിനെതിരായ പരമ്പരക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ശ്രീലങ്കന്‍ ഫാസ്റ്റ് ബൌളര്‍ അറിയിച്ചു. പരമ്പരയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് മലിംഗ കളിക്കുക.
ഈ മാസം 26, 28, 31 തീയതികളിലായാണ് മത്സരങ്ങള്‍. വേറിട്ട ബൌളിങ് ശൈലികൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ താരമായ മലിംഗ, നിലവിലെ മുന്‍നിര ബൗളര്‍മാരില്‍ ഒരാളാണ്. ഈ ലോകകപ്പില്‍ ഏഴ് മത്സരത്തില്‍ 13 വിക്കറ്റ് നേടിയ മലിംഗയായിരുന്നു ശ്രീലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. നേരത്തെ, 2011ല്‍ ടെസ്റ്റ് ക്രിക്കറ്റിനോടും വിട പറഞ്ഞിരുന്നു താരം.
Post Your Comments