ബെംഗളൂരു : നിലവിലെ സാഹചര്യത്തില്‍ മനം മടുത്തുവെന്നും, മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. വിശ്വാസപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുകയിരുന്നു അദ്ദേഹം.
സംസ്ഥാനത്തിലെ ഭരണത്തെ പ്രതിസന്ധിയിലാക്കിയ വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി താന്‍ മാപ്പു ചോദിക്കുന്നു. വിശ്വസ്തതയോടെയാണ് ഇത്രയും കാലം താൻ പ്രവർത്തിച്ചത്. സർക്കാരിന്റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാനില്ല. വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടാൻ താൻ ശ്രമിച്ചിട്ടില്ലെന്നും ഇത്തരത്തിൽ വിശ്വാസവോട്ട് വൈകിയതിന് മാപ്പ് ചോദിക്കുന്നു വിശ്വാസവോട്ടെടുപ്പ് നടക്കട്ടെ, അതിൽ നിന്ന് ഒളിച്ചോടില്ലെ. വിശ്വാസവോട്ടെടുപ്പ് നടക്കട്ടെ അതിൽ നിന്ന് ഒളിച്ചോടില്ല. സർക്കാർ അധികാരമേറ്റ ആദ്യ ദിവസം മുതൽ ഇത് ‘അസ്ഥിരസർക്കാരാ’ണെന്ന പ്രചാരണം ഉണ്ട്. പക്ഷേ സർക്കാരിനെ പ്രവർത്തിക്കാൻ സഹായിച്ചത് ഇവിടത്തെ ഉദ്യോഗസ്ഥരാണെന്നും എല്ലാ ഉദ്യോഗസ്ഥർക്കും നന്ദിയെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ വിശ്വാസ വോട്ട് ഇന്നുതന്നെയുണ്ടാകും. കൂടാതെ ബെംഗലൂരുവില്‍ നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. കര്‍ണാടകയില്‍ ബി.ജെ.പിക്ക് 107 എം.എല്‍.എമാരുടെയും ഭരണപക്ഷത്തിന് 100 എം.എല്‍.എമാരുടെയും പിന്തുണയാണുള്ളത്.
Post Your Comments