ബെംഗളൂരു : കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ട് നടക്കാനിരിക്കെ അയോഗ്യതാ ശുപാർശയിൽ സമയം തേടി വിമത എംഎൽഎമാർ.നേരിട്ട് ഹാജരാകാൻ ഒരുമാസം സമയം വേണമെന്ന് വിമത എംഎൽഎമാർ. ഇക്കാര്യം ആവശ്യപ്പെട്ട് സ്‌പീക്കർക്ക് കത്ത് നൽകി. ഇന്ന് 11 മണിക്ക് ഹാജരാകാൻ സ്‌പീക്കർ നിർദ്ദേശിച്ചിരുന്നു.
വിശ്വാസ വോട്ടെടുപ്പ് അടിയന്തരമായി നടത്താൻ ഇടപെടണമെന്ന എംഎൽഎമാരകുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സ്വതന്ത്ര എംഎൽഎമാരായ എച്ച് നാഗേഷ്, ആർ ശങ്കർ എന്നിവരാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
Post Your Comments