ലാഹോര്‍: പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം വസീം അക്രത്തെ മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് അപമാനിച്ചതായി പരാതി. ഇന്‍സുലിനുള്ള ബാഗ് കൈവശം വെച്ചതിന് പരസ്യമായി തന്നെ ചോദ്യം ചെയ്തന്നെന്നും ഇന്‍സുലിന്‍ ബാഗിലുള്ളതെല്ലാം പുറത്തിടാന്‍ ആജ്ഞാപിച്ചെന്നും വസീം അക്രം ആരോപിക്കുന്നു.
“ഇന്ന് മാഞ്ചെസ്റ്ററിലെ വിമാനത്താവളത്തില്‍ വെച്ച് ഞാന്‍ അങ്ങേയറ്റം അപമാനിക്കപ്പെട്ടു. ഞാന്‍ എന്റെ ഇന്‍സുലിന്‍ ബാഗുമായാണ് ലോകത്ത് എവിടേയും സഞ്ചരിക്കാറുള്ളത്. പക്ഷേ ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിരുന്നില്ല. പക്ഷേ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ വെച്ച് എന്നെ അവര്‍ ദയാരഹിതമാ ചോദ്യം ചെയ്തു. അതും പരസ്യമായി. എന്റെ ഇന്‍സുലിന്‍ ബാഗ് പുറത്തെടുത്ത് അതിനുള്ളിലെ സാധനങ്ങളെല്ലാം ഒരു പ്ലാസ്റ്റിക് ബാഗിലിട്ടു”. അക്രം ട്വിറ്ററിലൂടെ പറഞ്ഞു.
ഇത് ചർച്ചയായതോടെ മാഞ്ചെസ്റ്റര്‍ വിമാനത്താവള അധികൃതര്‍ രംഗത്തു വന്നു. ഇത് ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി പറഞ്ഞ എയര്‍പോര്‍ട്ട് അധികൃതര്‍ പാക് താരത്തോട് പരാതി അയക്കാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താമെന്നും ഉറപ്പ് നല്‍കി.
Post Your Comments