Latest NewsUAE

ദുബായ് എയർപോർട്ട് തീരുമാനം; പാസ്‌പോർട്ടും തിരിച്ചറിയൽ രേഖയും ഇല്ലാതെ എമിഗ്രേഷൻ പൂർത്തിയാക്കാം

ദുബായ്: ദുബായ് വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ ഇനി മുതൽ പാസ്‌പോർട്ടും തിരിച്ചറിയൽ രേഖയും ആവശ്യമില്ലെന്ന് റിപ്പോർട്ട്. പുതിയ സ്മാർട്ട് സംവിധാനം നിലവിൽ വന്നതിനെത്തുടർന്നാണിത്. യാത്ര രേഖകളോ, മനുഷ്യസഹായമോ ഒന്നുമില്ലാതെ തന്നെ യാത്രാ നടപടികൾ പൂർത്തികരിക്കാൻ സാധിക്കുന്ന സ്മാർട്ട് ടണൽ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷൻ നടപടിയാണ് നടക്കുക.

പരീക്ഷണാർത്ഥം കഴിഞ്ഞ വർഷം ട്രയൽ വെർഷൻ ആരംഭിച്ച സംവിധാനം ഇപ്പോൾ യാത്രക്കാർക്ക് തുറന്നുകൊടുത്തു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപ്പാർച്ചർ ടെർമിനലിലാണ് ആദ്യഘട്ടത്തിൽ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ബയോ മെട്രിക് റെക്കഗ് നിഷൻ ടെക്‌നോളജി ഉപയോഗിച്ചാണ് ടണൽ പ്രവർത്തിക്കുന്നത്. ഈ ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷൻ യാത്രാസംവിധാനമാണ് ഇത്. സ്മാർട്ട് ടണലിലൂടെ നടന്നുപോകുമ്പോൾ ഇതിലെ ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് അധിക്യതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button