വയനാട്: വയനാട് അമ്പലവയലില്‍ ദമ്പതികള്‍ക്ക് നടു റോഡില്‍ ക്രൂര മര്‍ദ്ദനം. തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജീവാനന്ദാണ് ദമ്പതികളെ മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത് യുവതിയുടെ കരണത്ത് ഇയാള്‍ അടിക്കുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
അതേസമയം പോലീസ് സ്‌റ്റേഷനു 200 മീറ്റര്‍ അകലെ മാത്രം സംഭവം നടന്നിട്ടും കേസ് എടുത്തില്ല എന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാല്‍ പരാതി നല്‍കാത്തതിനാലണ് കേസ് എടുക്കാത്തതെന്നാണ് പോലീസിന്റെ വിശദീകരണം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ജീവനാന്ദിനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments