
ഭര്‍ത്താവുമായി വഴക്കിട്ടതിന്റെ ദേഷ്യത്തിൽ സിഗ്നലില്‍ നിർത്തിയിട്ട വണ്ടിയുടെ മുകളിൽ വലിഞ്ഞുകയറി യുവതി. ചൈനയിലാണ് സംഭവം. യാത്രയ്ക്കിടയിലാണ് ഭർത്താവും ഭാര്യയും വഴക്കിട്ടത്. തന്റെ പരാതികളും പരിഭവങ്ങളും ഭര്‍ത്താവ് പരിഗണിക്കുന്നില്ല എന്നു തോന്നിയ യുവതി സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ വാഹനത്തിനു മുകളില്‍ കയറുകയായിരുന്നു. ഇതോടെ സിഗ്നല്‍ മാറിയിട്ടും വണ്ടി മുന്നോട്ട് എടുക്കാനാകാതെ ഭര്‍ത്താവ് കുഴഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. യുവാവിന് ലൈസൻസില്ലെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ കൊണ്ടു പിഴ അടപ്പിച്ച ശേഷം യുവതിയെ താക്കീത് ചെയ്‌ത് വിട്ടയച്ചു.
Post Your Comments