അബുദാബി: യുഎഇ വീസ അസ്സലാണോ വ്യാജനാണോ എന്ന് ഓൺലൈനിലൂടെ പരിശോധിച്ച് അറിയാൻ സൗകര്യം. www.amer.ae വെബ്സൈറ്റിൽ വീസ എൻക്വയറി വിഭാഗത്തിൽ പോയ ശേഷം വീസ നമ്പർ, പേര്, ജനന തീയതി, രാജ്യം എന്നിവ ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്താൽ വിവരം ലഭിക്കുന്നതാണ്. അസ്സൽ വീസയാണെങ്കിൽ വീസയുടെ പകർപ്പ് കാണാം. ഇഷ്യൂ ചെയ്ത തീയതിയും തീരുന്ന കാലാവധിയും ഇതിൽ കാണാൻ കഴിയും. ജനാണെങ്കിൽ മിസ് മാച്ച് എന്ന് കാണിക്കും.
വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിച്ച് വ്യാജ സന്ദർശക/തൊഴിൽ വിസ നൽകി പണം തട്ടുന്ന സംഭവം വർധിച്ച പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി. സമൂഹ മാധ്യമങ്ങളിലൂടെ നൽകുന്ന വ്യാജ വാഗ്ദാനത്തിൽ വഞ്ചിതരാകരുതെന്നും യാത്രയ്ക്കു മുൻപ് വീസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Post Your Comments