അബുദാബി: പ്രവാസികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി യുഎഇ. എല്ലാവിധ വിസകളുടെ കാലാവധി നീട്ടി നൽകി. മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുന്ന ഇവയുടെ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടുമെന്നു ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വക്താവ് കേണല്‍ ഖമിസ് അല്‍ കാബി അറിയിച്ചു. മാര്‍ച്ച് ഒന്നിന് അവസാനിക്കുന്ന എന്‍ട്രി പെര്‍മിറ്റുകൾ,എമിറേറ്റ്സ് ഐഡി തുടങ്ങിയവയുടെ കാലാവധിയും ഡിസംബര്‍ അവസാനം വരെ നീട്ടും. രാജ്യത്തിനകത്തും, സ്വദേശത്തുമുള്ള പ്രവാസികൾക്ക് ആനുകൂല്യം ലഭിക്കും.
Also read : കോവിഡിനെതിരെ പോരാടുന്നവര്‍ ഇവര്‍… ഇവരെ ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
നിലവിലെ സാഹചര്യത്തിൽ സ്വന്തം രാജ്യങ്ങളിലെ ബന്ധുക്കളുടെ അടുത്ത് എത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പ്രവാസികളില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നും അപേക്ഷകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശ്രമം തുടരുകയാണ്. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കും. അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ ദൂരീകരിക്കാനും പൊതുജനങ്ങള്‍ക്ക് വിവിധ മാര്‍ഗങ്ങളിലൂടെ തങ്ങളുമായി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments