യുഎഇ: യുഎഇയില്‍ വിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട പിഴകളെല്ലാം ഒഴിവാക്കാന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ് ഈ ഉത്തരവ്.വിസാ കാലാവധി തീര്‍ന്ന് അനധികൃതമായി യുഎയില്‍ താമസിക്കുന്നവര്‍ക്ക് പിഴ നല്‍കാതെ രാജ്യം വിടാന്‍ മെയ് 18 മുതല്‍ മൂന്ന് മാസം സമയം അനുവദിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Brigadier General Al Kaabi: As per the directives of UAE President,His Highness Sheikh Khalifa bin Zayed Al Nahyan,holders of both residency and visit visas that expired in early March are exempted from fines.They have a three-month grace period to depart UAE starting May 18th.
— UAEGov (@uaegov) May 13, 2020
താമസവുമായി ബന്ധപ്പെട്ട എല്ലാ പിഴകളും ഒഴിവാക്കുന്നതിനാല്‍ പൊതുമാപ്പിന് തുല്ല്യമായ ആനുകൂല്യങ്ങളാണ് ഈ ഉത്തരവോടെ പ്രവാസികള്‍ക്ക് ലഭിക്കുന്നത്. ഇതുവഴി മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി തീര്‍ന്ന പ്രവാസികള്‍ക്ക് പിഴയൊടുക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കും.പിഴയുള്ളതിനാല്‍ പ്രത്യേക വിമാനത്തില്‍ പോലും നാട്ടിലേക്ക് മടങ്ങാന്‍ പ്രയാസപ്പെട്ടിരുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ഈ ഉത്തരവ് ഏറെ സഹായകരമാകും
Post Your Comments