ഡൽഹി : കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കർണാടക സ്പീക്കർക്ക് നിർദ്ദേശം നൽകാനാകില്ല. സ്വതന്ത്ര എംഎൽഎമാർ നൽകിയ ഹർജിയിലാണ് നടപടി. ഹർജി നാളെ കോടതി പരിഗണിക്കും.
വിശ്വാസ പ്രമേയ ചർച്ചകൾക്കിടെ വെള്ളിയാഴ്ച പിരിഞ്ഞ കർണാടക നിയമസഭ ഇന്ന് വീണ്ടും സമ്മേളിക്കും. ആറ് മണിക്ക് മുമ്പ് തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് തവണ ഗവർണർ നൽകിയ സമയപരിധിയും എച്ച് ഡി കുമാര സ്വാമി തള്ളുകയായിരുന്നു
Post Your Comments