ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി തന്നെയാണെന്നും ഭാവിയിലും അദ്ദേഹം തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്നും വ്യക്തമാക്കി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ബിജെപിക്കും മോദിക്കുമെതിരെ പോരാടാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയുകയുള്ളു. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് കുതിരക്കച്ചവടം നടത്തുകയാണ്. അധികാരത്തിലിരിക്കുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ താഴെയിറക്കാന്‍ നോക്കുന്നത് തെറ്റാണ്. തെലങ്കാനയിലും ഗോവയിലും സംഭവിച്ചത് കര്‍ണാടകയിലും സംഭവിക്കാന്‍ സാധ്യതയുണ്ട്. സൈനിക നേട്ടങ്ങളും വര്‍ഗീയതയും ഉയര്‍ത്തിയാണ് ബിജെപി ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അത്യുന്നതിയില്‍നിന്ന് എല്ലാവര്ക്കും വീഴ്ചയുണ്ടാകും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ബിജെപിയെ ജനം അവഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments