KeralaLatest News

പ്രതികള്‍ റാങ്ക് ലിസ്റ്റില്‍; ഗവര്‍ണറെ കാണാനൊരുങ്ങി പിഎസ്‌സി ചെയര്‍മാന്‍

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതികള്‍ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയിലുള്‍പ്പെട്ട വിവാദത്തില്‍ പി.എസ്.സി ചെയര്‍മാന്‍ രാവിലെ ഗവര്‍ണറെ നേരില്‍ കണ്ട് വിശദീകരണം നല്‍കും. കെ.എ.പി നാലാം ബറ്റാലിയനിലെ പരീക്ഷയില്‍ വധശ്രമക്കേസ് പ്രതികളായ ശിവരഞ്ജിത്തിനു ഒന്നാം റാങ്കും,നസീമിനു ഇരുപത്തിയെട്ടാമത്തെ റാങ്കുമായിരുന്നു ലഭിച്ചത്. ക്രമക്കേടുകള്‍ നടത്തിയാണ് റാങ്ക് നേടിയതെന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ഗവര്‍ണറെ കണ്ട് ആരോപണമുയര്‍ത്തിയിരുന്നു.

വെള്ളിയാഴ്ച നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ നിര്‍ദേശം. എന്നാല്‍ സ്ഥലത്തില്ലാത്തതിനാല്‍ ഇന്ന് എത്താമെന്നു അറിയിക്കുകയായിരുന്നു. അതേസമയം യൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസില്‍ തിരിച്ചറിഞ്ഞ 10 പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉടനിറക്കുമെന്ന് പൊലീസ്. പ്രതികളുടെ വീടുകളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ജൂലൈ 12 വെള്ളിയാഴ്ചയായിരുന്നു അഖില്‍ ചന്ദ്രനെന്ന യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ സഹപാഠികളായ എസ്.എഫ്ഐ നേതാക്കളുടെ സംഘം കുത്തിവീഴ്ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button