കൊച്ചി: കേരളത്തിൻ ഉദ്യോഗ മേഖലകളിൽ മുസ്ലിം സംവരണത്തിന്റെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി.സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മുസ്ലീം സമുദായത്തെ പട്ടിക ജാതിയായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്ത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംവരണം നടപ്പാക്കുന്ന രീതി പുനഃപരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശപ്പെട്ടിട്ടുണ്ട്. മുസ്ലിം സമുദായത്തിന് അര്‍ഹമായ ഉദ്യോഗ പ്രാധിനിത്യം ലഭിക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. അഡ്വ: ഹാരിസ് ബീരാന്‍ മുഖേനയാണ് മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.ഇന്ദിരാ സാഹ്നി കേസിലെ സുപ്രിം കോടതി വിധിയനുസരിച്ച് ഓരോ 10 വര്‍ഷം കൂടുമ്പോഴും സംവരണ പട്ടിക പുന:പരിശോധിക്കണം. ഇത് കേരളത്തില്‍ നടപ്പാക്കുന്നില്ലെന്ന് ഹര്‍ജിയില പരാമര്‍ശിക്കുന്നു.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആവശ്യമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ എന്ന് ഇടവേളകളില്‍ പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍വ്വേ നടക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.ഹര്‍ജി ആഗസ്റ് 26 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ഹര്‍ജിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സുപ്രിം കോടതി ഹര്‍ജി തള്ളുകയും ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ജന്മഭുമിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
Post Your Comments