ആഗ്ര : കാമുകി വഞ്ചിച്ചുവെന്ന കാരണത്താൽ 22 കാരൻ തന്റെ ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ടു. കാമുകിയുടെ വിവാഹനിശ്ചയം നടത്തിയെന്ന കാരണത്തലാണ് യുവാവ് ജീവനൊടുക്കിയത്. ആഗ്രയിലെ റൈബ ഗ്രാമത്തിലാണ് സംഭവം.
നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും യുവാവ് എഴുതിയിട്ടുണ്ട്. കത്തിൽ കുടുംബത്തോട് മാപ്പ് ചോദിക്കുകയും അവയവങ്ങൾ ദാനം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.തന്റെ തീരുമാനത്തെക്കുറിച്ച് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും യുവാവ് അറിയിച്ചിരുന്നു.ചില ഫേസ്ബുക്ക് സുഹൃത്തുക്കൾ സംഭവത്തിന് തത്സമയം സാക്ഷ്യം വഹിക്കുകയും ചെയ്തു.
ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് റിപ്പോർട്ടുകൾ പറയുന്നു. ശ്യാം സിക്കാർവാർ എന്ന യുവാവാണ് ക്ഷേത്ര പരിസരത്ത് തൂങ്ങിമരിച്ചത്. ആരുടേയും പേരിൽ കേസെടുക്കരുതെന്ന് യുവാവ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
Post Your Comments