മുംബൈ:ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് മാറി പകരം രണ്ട് മാസം സൈനിക സേവനത്തിനായി മാറ്റിവെയ്ക്കുകയാണെന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ടെറിറ്ററിയല് ആര്‍മിയുടെ 106 ബറ്റാലിയന് (പാരാ) ലഫ്റ്റനന്റ് കേണലാണ് ധോണി. എന്നാല്‍ ധോണി വിരമിക്കല്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ആരാധകരില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. ഇതിനിടെ ധോണിയുടെ തീരുമാനത്തെ പരിസിച്ച് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡും രംഗത്തെത്തി. ധോണി വിന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയുടെ ട്വീറ്റിന് പൊട്ടിച്ചിരിക്കുന്ന സ്മൈലിയിട്ടുകൊണ്ടാണ് താരം റീട്വീറ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ധോണി ആരാധകരിപ്പോൾ.
— David ‘Bumble’ Lloyd (@BumbleCricket) July 20, 2019
Post Your Comments