Latest News

ജനങ്ങളുടെ അഭിപ്രായമങ്ങളറിയാന്‍ ഇന്നു മുതല്‍ സിപിഎം സ്‌ക്വാഡുകള്‍ വീടുകള്‍ കയറിയിറങ്ങും

നോട്ടീസോ ലഘുലേഖയോ നല്‍കി ഉടന്‍ തന്നെ അടുത്ത വീട്ടിലേക്ക് പോകുന്ന രീതിവേണ്ടെന്നാണ് കര്‍ശനനിര്‍ദേശം

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ തെല്‍വിക്കു പിന്നാലെ ജനമനസ്സറിയാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ ഇന്നുമുതല്‍ വീടുകള്‍ കയറി ഇറങ്ങും. ജനങ്ങളുെട അഭിപ്രായം കേട്ട് നിലാടുകള്‍ വിശദീകരിച്ചു നല്‍കാനാണ് വീടു സന്ദര്‍ശനം. തിങ്കളാഴ്ചമുതല്‍ ഈ മാസം 28 വരെയാണ് സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുക. അതേസമയം കണ്ണൂരില്‍ ഞായറാഴ്ച ഞായറാഴ്ചതന്നെ വീടുകയറ്റം തുടങ്ങി. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം എല്ലാ നേതാക്കളും പ്രവര്‍ത്തകരും ഓരോസ്ഥലത്ത് ഗൃഹസന്ദര്‍ശന സ്‌ക്വാഡുകളുടെ ഭാഗമാകും. കിഴക്കേ കതിരൂരില്‍സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജനും, തലശ്ശേരിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലും സ്‌ക്വാഡ് പ്രവര്‍ത്തിക്കും. മന്ത്രി ഇ.പി. ജയരാജന്‍ മട്ടന്നൂര്‍, പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കും.

നോട്ടീസോ ലഘുലേഖയോ നല്‍കി ഉടന്‍ തന്നെ അടുത്ത വീട്ടിലേക്ക് പോകുന്ന രീതിവേണ്ടെന്നാണ് കര്‍ശനനിര്‍ദേശം. വീട്ടുകാരുമായി സംസാരിക്കുകയും അവര്‍ക്കെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതറിയുകയും വേണം. വീട്ടുകാരുടെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും അറിയണം. ദുരിതങ്ങളനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടണം എന്നൊക്കെയാണ് സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍.

28-ന് പരിപാടി അവസാനിച്ചതിനു ശേഷം പ്രാദേശികകുടുംബസംഗമങ്ങളും പാര്‍ട്ടി സംഘടിപ്പിക്കും. ഗൃഹസന്ദര്‍ശനവാരം സമാപിച്ചശേഷം പ്രാദേശികകുടുംബസംഗമങ്ങള്‍ നടത്തും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും മറ്റുള്ളവര്‍ക്കും മുഖ്യമന്ത്രി, പാര്‍ട്ടി സെക്രട്ടറി എന്നിവരുമായി സംവദിക്കാന്‍ ഫേസ്ബുക്ക് പേജും ഒരുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button