പാലക്കാട് : കോൺഗ്രസ് എംപി രമ്യാ ഹരിദാസിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ കാര്‍ വാങ്ങാൻ തീരുമാനിച്ചത് വിവാദമായിരുന്നു. എന്നാൽ ഈ വിവാദത്തിന് പിന്നാലെ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു ഇന്നോവ കാറിനെക്കുറിച്ച് പറയുകയാണ് വി.ടി ബല്‍റാം എംഎല്‍എ.
രമ്യയ്ക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ കാര്‍ വാങ്ങിനല്‍കുന്നതല്ല, മറിച്ച് വധശ്രമക്കേസില്‍ പോലീസ് തിരയുന്ന ഇന്നോവ കാറില്‍ എംഎല്‍എ വന്നിറങ്ങുന്നതാണ് എല്ലാവരും ശ്രദ്ധിക്കേണ്ടതെന്ന് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സി.ഒ .ടി നസീർ വധശ്രമക്കേസിൽ പോലീസ് തിരയുന്ന ഇന്നോവ കാറിൽ എ.എൻ ഷംസീർ എംഎൽഎ പാർട്ടി യോഗത്തിന് എത്തിയത് വാർത്തയായിരുന്നെങ്കിലും പലരും അത് ശ്രദ്ധിക്കാതെ പോയിയെന്ന് ബൽറാം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂണരൂപം
ആലത്തൂരില്‍ ജയിച്ച എംപിക്ക് പ്രവര്‍ത്തകര്‍ പിരിവിട്ട് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ വടകരയില്‍ തോറ്റമ്ബിയ ചെന്താരകത്തിന് പാര്‍ട്ടി ഖജനാവില്‍ നിന്ന് ഇന്നോവ വാങ്ങിക്കൊടുക്കുന്നതോ അല്ല ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയം,
ഒരു മനുഷ്യനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്താന്‍ നോക്കിയ കേസില്‍ കേരള പോലീസ് കര്‍ണ്ണാടകത്തില്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന ഇന്നോവ കാറില്‍ നാട് ഭരിക്കുന്ന പാര്‍ട്ടിയുടെ യുവ എം എല്‍ എ പോലീസിന്റെ കണ്‍മുന്നിലൂടെ വിലസി നടക്കുന്നതാണ് നാം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ടത്.
https://www.facebook.com/vtbalram/posts/10156786569954139
Post Your Comments