
റാഞ്ചി: നാല് ഗ്രാമീണരെ ആള്‍കൂട്ടം തല്ലിക്കൊന്നു. മന്ത്രവാദം നടത്തിയെന്നാരോപിച്ചായിരുന്നു ആൾകൂട്ടം മർദ്ദിച്ചത്. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയിലാണ് സംഭവം നടന്നത്. 12 പേരടങ്ങുന്ന സംഘമാണ് വയോധികരായ രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തിയത്.ശനിയാഴ്ച സിസായി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ഭഗത് (65), ഫാഗ്നി ദേവി (60), ചമ്ബ ഭഗത് (65), പേട്ടി ഭഗത് (60) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവർ മന്ത്രവാദത്തില്‍ ഏര്‍പ്പെട്ടവരാണെന്ന് സംശയമുണ്ടെന്നും അന്ധവിശ്വാസമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments