
കൊച്ചി: പുതിയ നിയമസഭ സാമാജികര്‍ക്ക് വഴികാട്ടാന്‍ മുന്‍ എം.എല്‍.എമാരുടെ ഫോറത്തിന് കഴിയണമെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന കേരള സ്റ്റേറ്റ് ഫോര്‍മര്‍ എം.എല്‍.എ ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ വികസന സാദ്ധ്യതകള്‍ ആരായുകയാണ് ജനപ്രതിനിധികളുടെ ലക്ഷ്യം. കേരളത്തിന്റെ ചരിത്ര നിര്‍മിതികള്‍ക്ക് ചുക്കാന്‍പിടിച്ച മുന്‍ സാമാജികരുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തണമെന്നും സ്പീക്കര്‍ പറയുകയുണ്ടായി. പദവി നഷ്ടപ്പെട്ടാലും ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് ചെയ്യാനുള്ളത് തുടരാന്‍ ഒരു കൂട്ടായ്മയാണ് ഫോറത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫോറം ചെയര്‍മാനും മുന്‍ നിയമസഭാ സ്പീക്കറുമായ എം. വിജയകുമാര്‍ വ്യക്തമാക്കി. നൂറോളം മുന്‍ എം.എല്‍.എമാരാണ് പരിപാടിയിൽ പങ്കെടുത്തത്.
Post Your Comments