Latest NewsIndia

അന്തരിച്ച മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന് നടക്കും

ന്യൂ ഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ഷീല ദീക്ഷിത് (81) ന്റെ സംസാകാരം ഇന്നു നടക്കും. രാവിലെ 11 മണിയോടെ മൃതദേഹം എഐസിസി ആസ്ഥാനത്ത് പൊതു ദര്‍ശനത്തിനു വയ്ക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു ഷീല ദീക്ഷിതിന്റെ അന്ത്യം.

15 വര്‍ഷം തുടര്‍ച്ചയായി(മൂന്ന് തവണ) ഡല്‍ഹി മുഖ്യമന്ത്രിയായി. 2014ലാണ് ഷീല ദീക്ഷിത് കേരള ഗവര്‍ണറായത്. എന്നാല്‍ ആറു മാസം മാത്രമാണ് പദവി വഹിച്ചത്.

അതേസമയം ഷീലി ദീക്ഷിതിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ അനുശോചനം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button