കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ പുതിയ പാതയില്‍ പരീക്ഷണ ഓട്ടം വിജയകരമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. 1.5 കി.മി ദൂരമാണ് പരീക്ഷണ ഓട്ടം നടത്തിയത്. കൊച്ചി മെട്രോയുടെ സ്വപ്‌നപാതയെന്നു തന്നെ വിശേഷിപ്പിക്കാവുന്ന
മഹാരാജാസ് കോളേജ് മുതല്‍ തൈക്കൂടംവരെയുള്ള പാതയാണ് രണ്ടാംഘട്ടമെങ്കിലും 1.5 കി.മി ദൂരമാണ് ഇപ്പോള്‍ പരീക്ഷണ ഓട്ടം നടക്കുന്നത്. ക്യാന്‍ഡി ലിവര്‍ പാലത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ബാലന്‍സ്ഡ് കാന്‍ഡി ലിവര്‍ പാലത്തിന്റെ മധ്യഭാഗത്ത് പരിശോധന അവസാനിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ഭാഗങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 7.30ഓടെ മണിക്കൂറില്‍ വെറും 5.കിമി വേഗത്തിലാണ് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തിയത്.
Post Your Comments