തിരുവനന്തപുരം: കനത്ത മഴയിൽ ഒരു മരണം കൂടി. ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാഫിയാണ് (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിച്ചത്. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. മഴക്കെടുതിക്ക് ഇരയായവര്‍ക്കായി ഏഴു ജില്ലകളിലായി പത്ത് ദുരിതാശ്വാസക്യാമ്പുകൾ തുറന്നിട്ടുണ്ട്. 165 കുടുംബങ്ങളിലെ 835 പേര്‍ ഈ ക്യാമ്പുകളിലുണ്ട് അതേസമയം സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാസര്‍കോട് കുട്‌ലുവില്‍ ശനിയാഴ്ച രാവിലെവരെ 30.6 സെന്റീമീറ്റര്‍ മഴ പെയ്തു. ഹോസ്ദുര്‍ഗില്‍ 27.7, കണ്ണൂരില്‍ 21.8, വടകരയില്‍ 19 സെന്റീമീറ്ററും മഴ പെയ്തു.സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. രണ്ടുദിവസം കൂടി ജാഗ്രത തുടരുമെന്നും മഴ ശക്തമായി തുടര്‍ന്നാലും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments