ശ്രീനഗർ : ജമ്മു കശ്മീര്‍ ഗവർണർ സത്യപാല്‍ മലിക്കിന്റെ അഞ്ചാമത്തെ ഉപദേശകനായി ഫാറൂഖ് ഖാൻ ചുമതലയേറ്റു. ജൂലൈ 13നായിരുന്നു ഫാറൂഖ് ഖാനെ ഉപദേശകനായി നിയമിച്ചത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനാണ് ഫാറൂഖ്.
കശ്മീരിൽ സമാധാന നീക്കങ്ങൾ തള്ളുന്ന വിഘടനവാദികൾക്കും ഭീകരര്‍ക്കും ശക്തമായ സന്ദേശമാണ് ഫാറൂഖ് ഖാന്റെ നിയമനത്തിലൂടെ നല്‍കുന്നത്. പോലീസിൽ ഐജി റാങ്കിൽ വിരമിച്ചശേഷം 2014ൽ ബിജെപിയിൽ ചേർന്ന വ്യക്തിയാണ് ഫാറൂഖ്.
പരമ്പരാഗതമായ ബന്ധമാണ് ഫാറൂഖിന് ബിജെപിയുമായി ഉള്ളത്. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ കേണല്‍ പീർ മുഹമ്മദ് കശ്മീരിലെ ഭാരതീയ ജനസംഘത്തിന്റെ ആദ്യ പ്രസിഡന്റാണ്. പാർട്ടിയിൽ ചേർന്നതിനുശേഷം ഫറൂഖിന് ന്യൂനപക്ഷ മോർച്ചയുടെ ദേശീയ ചുമതല, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക ചുമതലയുള്ള ദേശീയ സെക്രട്ടറി തുടങ്ങിയ പദവികളാണ് നൽകിയത്. തുടർന്ന് 2016 ജൂലൈയിൽ അദ്ദേഹത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി രാഷ്ട്രപതി നിയമിച്ചു. രണ്ടാം മോദി സര്‍ക്കാരിൽ അമിത് ഷാ ആഭ്യന്തര മന്ത്രിയായതിനു പിന്നാലെ ഫാറൂഖിനെ ലക്ഷദ്വീപ് വിട്ടു സ്വന്തം മണ്ണിലേക്കു തിരിച്ചെത്തിച്ചത് വിപുലമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണെന്നാണു വിലയിരുത്തല്‍.
Post Your Comments