Latest NewsKerala

നൂറ്റൊന്നു പെണ്‍കുട്ടികളെ ചിറക് വിടര്‍ത്താന്‍ സഹായിച്ച്  കോതമംഗലത്തെ  ജനകീയ കൂട്ടായ്മ

പെണ്‍കുട്ടികള്‍ക്ക്  ശാക്തീകരണത്തിന്റെ വാതില്‍ തുറന്നുനല്‍കുകയാണ് കോതമംഗലം. അവരെ സ്വന്തം  ചിറകില്‍ പറക്കാന്‍  പ്രാപ്തരാക്കുന്ന ഒരു പദ്ധതിക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്. പൂമ്പാറ്റ പദ്ധതി എന്നറിയപ്പെടുന്ന ഈ സംരംഭം വഴി കോതമംഗലത്തേയും പരിസരത്തേയും സ്‌കൂളുകളിലെ എട്ടാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള 101 വിദ്യാര്‍ഥിനികളാണ് ശാക്തീകരിക്കപ്പെടുന്നത്.

നൂറ്റിയൊന്ന് സൈക്കിളുകള്‍ സൗജന്യമായി ഈ പെണ്‍കുട്ടികള്‍ക്ക് നല്‍കി അവരെ സ്വയം പര്യാപ്തയിലേക്ക്   പാറിപറക്കാന്‍ സഹായിക്കുന്നത് കോതമംഗലത്തെ എന്റെ നാട് എന്ന ജനകീയകൂട്ടായ്മയാണ്. സ്വയംപര്യാപ്തതയും സ്വാശ്രയത്വവും ശീലമാക്കി വളരുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയാണ് ഇത്തരത്തിലൊരു പദ്ധതിക്ക് പിന്നില്‍. കോതമംഗലം  സെന്റ് ജോര്‍ജ് ഗ്രൗണ്ടില്‍ പൂമ്പാറ്റ പദ്ധതിക്ക് ചിറകുയരുമ്പോള്‍ സ്ത്രീ ശാക്തീകരണത്തിലേക്കുള്ള കൗൗമാരക്കാരുടെ ചുവടുവയ്പ് കൂടിയായി അത് മാറി.

സാമൂഹികമായും , സാമ്പത്തികമായും സ്വയം പര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ് ഘാടനം എന്റെ നാട് ചെയര്‍മാന്‍ ഷിബു തെക്കുംപുറം നിര്‍വ്വഹിച്ചു. വനിതകള്‍ക്ക് ടൂ വീലര്‍ വാങ്ങാന്‍ പലിശരഹിത വായ്പ, സൗജന്യമായി ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും ഈ പതിയുടെ ഭാഗമായി നടപ്പിലാക്കാനാണ് എന്റെ നാടിന്റെ അടുത്ത ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button