വാഹനത്തിലെ അതിസുരക്ഷാ ഘടകങ്ങളിൽ ഒന്നാണ് എയര്‍ ബാഗുകള്‍. അപകടങ്ങളില്‍ ജീവന് രക്ഷിക്കാനും പരിക്കുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. രണ്ടു മുതൽ ആറിലധികം എയര്‍ ബാഗുകളുള്ള വാഹനങ്ങൾ നിരത്തിലെത്തുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയിലെ പുതിയ കേന്ദ്ര സുരക്ഷാ ചട്ടപ്രകാരം നിലവിൽ പുറത്തിറങ്ങുന്ന കാറുകളിൽ എയര്‍ ബാഗും, എബിഎസും മറ്റു സുരക്ഷാ ക്രമീകരണങ്ങളും നിർബന്ധമാണ്. എന്നാൽ എയര്‍ ബാഗുകള്‍ ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ അപകടങ്ങളെ തരണം ചെയ്യാതെ വന്നേക്കാം. എയര്‍ ബാഗുകളുടെ ശരിയായ പ്രവർത്തനത്തിനായി ചുവടെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
ഡ്രൈവിംഗ് സമയത് സീറ്റ് ബെല്‍റ്റ് നിർബന്ധമായും ഇടുക. അല്ലെങ്കില്‍ എയര്‍ ബാഗുകള്‍ തുറക്കില്ല
സ്റ്റിയറിംഗ് പിടിക്കുന്നതും സീറ്റിംഗ് പൊസിഷനും കൃത്യമായ നിലയിലായിരിക്കണം
ഡ്രൈവിങ്ങിനായി സ്റ്റിയറിംഗില്‍ രണ്ടു കൈകളും ഉപയോഗിക്കുക, കൈകള്‍ അനായാസം ചലിപ്പിക്കാന്‍ കഴിയണം
സ്റ്റിയറിംഗ് വീലിന്റെ മുകള്ഭാഗം ഡ്രൈവറുടെ തോള്‍ഭാഗത്തെക്കാള്‍ താഴ്ന്ന നിലയിലായിരിക്കണം
കൈ നീട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ സ്റ്റിയറിംഗിന്റെ മുകള്‍ ഭാഗത്ത് കൈപ്പത്തി എത്തുവിധം പിടിച്ചിരിക്കണം
തള്ളവിരല്‍ ലോക്ക് ആക്കി വയ്ക്കാതെ സ്റ്റിയറിംഗിനു മുകളില്‍ വരുന്ന വിധത്തില്‍ പിടിക്കുക
Post Your Comments