റിയാദ്: സൗദിയിലെ നാല് വിമാനത്താവളങ്ങളിൽ സന്ദര്‍ശക വിസയില്‍ എത്തുന്നവർക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തി. തായിഫ് റീജണല്‍ എയര്‍പോര്‍ട്ട്, മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളം, യാമ്പു പ്രിന്‍സ് അബ്ദുള്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുള്‍ അസീസ് വിമാനത്താവളം, ജിദ്ദ കിംഗ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, എന്നിവിടങ്ങളിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് സീസണ്‍ പ്രമാണിച്ചാണ് നിയന്ത്രണമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഓഗസ്റ്റ് 12 വരെയാണ് ഈ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് സന്ദര്‍ശക വിസക്കാര്‍ക്ക് തടസമില്ല.
Post Your Comments