തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിഷേധിച്ച് കെഎസ് യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകരും പൊലീസുകാരും തമ്മിൽ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കെ.എസ്.യു, യൂത്ത് ലീഗ് പ്രവർത്തകരുടെ മാര്‍ച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പരുക്കേറ്റ പ്രവർത്തകരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ഇതിനു പുറമേയാണ് ഉച്ചയ്ക്കു ശേഷം കെഎസ്‌യുന്റെ വനിത പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം സമപ്പിക്കണമെന്ന ആവശ്യവുമായി ക്ലിഫ് ഹൗസിലേക്ക മാര്‍ച്ച് നടത്തിയത്.
യുണിവേഴ്‌സിറ്റി വിഷയത്തില്‍ കെഎസ് യു നടത്തി വരുന്ന സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അടങ്ങുന്ന നിവേദനവുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. മുഖ്യമന്ത്രിയെ കാണാതെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകില്ലെന്നാണ് വനിത പ്രതിഷേധക്കാരുടെ ആവശ്യം.
Post Your Comments