തിരുവല്ല : കനത്ത മഴയിൽ കാറിന് മുകളിലേക്ക് മരം വീണു. തിരുവല്ല -കുമ്പഴ റോഡിൽ മനയ്ക്കച്ചിറയ്ക്കടുത്താണ് സംഭവം നടന്നത്. റോഡരികിൽ നിന്ന് മരം ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.പുറകിൽ ഒരു കെ.എസ്.ആർ.ടി.സി ബസും ഉണ്ടായിരുന്നു. അപകടത്തിന്റെ വീ ഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം മഴക്കെടുതിയില്‍ മൂന്നുപേര്‍ മരിച്ചപ്പോള്‍ നാലുപേരെ കാണാതായി.23 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. കാറ്റും ശക്തമാവും. ചിലയിടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന് അറിയിപ്പുണ്ട്.കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓരോ ആളുകൾവീതം മരിച്ചത്.വിഴിഞ്ഞത്തുനിന്നും കടലിൽ പോയ മൂന്ന് മൽസ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഉർജ്ജിതമാക്കിയിരിക്കുകയാണ്.
ശനിയാഴ്ച- കാസര്‍കോട്, ഞായറാഴ്ച- കോഴിക്കോട്, വയനാട്, തിങ്കളാഴ്ച- ഇടുക്കി, കോഴിക്കോട്, വയനാട്. അതിതീവ്രമഴയാണ് ഈ ദിവസങ്ങളില്‍ ഇവിടെ പ്രതീക്ഷിക്കുന്നത്.
Post Your Comments