തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി പ്രതിസന്ധി ഒഴിയുമെന്ന് സൂചന.വൈദ്യുതി ബോര്‍ഡിന്റെ ഡാമുകളിലേക്കുള്ള നീരൊഴുക്ക് 3.4 കോടി യൂണിറ്റിന്റേതായി ഉയര്‍ന്നു. തുടർന്നും മഴ ഇതുപോലെ ലഭിച്ചാൽ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോഡ്ഷെഡ്ഡിങ് വേണ്ടി വരില്ല.അതേസമയം മഴ ശക്തമായെങ്കിലും ഡാമുകളില്‍ 53.29 കോടി യൂണിറ്റ് ഉത്പാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 305.4 കോടി യൂണിറ്റിന്റെ വെള്ളമുണ്ടായിരുന്നു. അടുത്ത ഒരു വര്‍ഷത്തേക്ക് ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഡാമുകളില്‍ എത്തേണ്ടത്.
Post Your Comments