Latest NewsKerala

എന്തിനാണ് സംസ്കൃതം പഠിക്കുന്നത്? ഇങ്ങനെ ചോദിച്ചവർക്ക് ഐഫുന ഒന്നാം റാങ്ക് മറുപടി കൊടുത്തു

തിരുവനന്തപുരം: എന്തിനാണ് സംസ്കൃതം പഠിക്കുന്നത്? ഐച്ഛിക വിഷയമായി സംസ്‌കൃതം എടുത്ത മുസ്ലീം സമുദായത്തിൽപ്പെട്ട ഐഫുനയോട് പലരും ഇങ്ങനെ ചോദിച്ചു. ഇപ്പോൾ അവർക്കെല്ലാം ഒന്നാം റാങ്ക് വാങ്ങി മറുപടി കൊടുത്തിരിക്കുകയാണ് ഐഫുന നുജൂം.

കേരള സർവകലാശാല ബി.എ സംസ്കൃതത്തിലാണ് തിരുവനന്തപുരം പാലോട് കരിമാൻകോട് ജന്നത്ത് മൻസിലിൽ ഐഫുന നുജൂം ഒന്നാം റാങ്ക് നേടിയത്. യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച് നേടിയ ഒന്നാം റാങ്കിൽ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ടെന്ന് ഐഫുന നുജൂം പറഞ്ഞു.

സംസ്കൃതം പഠിക്കാനുള്ള മകളുടെ ആഗ്രഹത്തിനൊപ്പമായിരുന്നു ഐഫുനയുടെ പിതാവ് എൻ. നുജൂമുദ്ദീനും മാതാവ് എസ്. നബീസത്ത് ബീവിയും. അഞ്ചാം ക്ലാസ് മുതലാണ് ഐമുന സംസ്കൃതം പഠിച്ചു തുടങ്ങിയത്. അതുവരെ അറബിയും മലയാളവുമായിരുന്നു ഐഫുന പഠിച്ചത്. എന്നാൽ അഞ്ചാം ക്ലാസിൽ സംസ്കൃതം പഠിപ്പിക്കാനെത്തിയ ബാബു എന്ന അധ്യാപകൻ ചെലുത്തിയ സ്വാധീനമാണ് ആ ഭാഷ പഠിക്കുന്നതിൽ ഉറച്ചുനിന്നത്. പത്താം ക്ലാസ് വരെ സംസ്കൃതം പഠിച്ചു. തുടർന്നും സംസ്കൃതം പഠിക്കാനാണ് ഐഫുന ആഗ്രഹിച്ചത്. അങ്ങനെ ബിരുദത്തിനു സംസ്‌കൃതം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button