Bikes & ScootersLatest News

ഗലാക്ടിക് ഗ്രീന്‍, സൈനിക വാഹനങ്ങളുടെ അതേ നിറം; നിരത്തിലിറങ്ങാനാവാതെ ജാവ

കൊച്ചി: ഗലാക്ടിക് ഗ്രീന്‍ നിറത്തിൽ പൂത്തിറങ്ങിയ ജാവ ബൈക്കുകൾക്ക് സൈനിക വാഹനങ്ങളുടെ നിറവുമായി സാമ്യമുണ്ട് എന്ന കാരണം കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് രജിസ്‌ട്രേഷന്‍ തടഞ്ഞു. ആറ് നിറങ്ങളിലെത്തുന്ന ജാവ 42ന്‍റെ ഒരു വേരിയന്‍റിന്റെ രജിസ്ട്രേഷനാണ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞത്.

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായി നീണ്ട 22 വര്‍ഷത്തെ ഇടവേളയ്‍ക്കുശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന കമ്പനി വില്‍പ്പനയിലും മുമ്പിലാണ്. എറണാകുളം ജില്ലയിലാണ് സംഭവം. പച്ച നിറത്തിലുള്ള പുതിയ ജാവ 42 രജിസ്റ്റര്‍ ചെയ്യാനെത്തിയ ഉടമയോട് ഈ ബൈക്കിന് സൈനികരുടെ വാഹനങ്ങളുടെ നിറമാണെന്നും അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും വ്യക്തമാക്കി രജിസ്‌ട്രേഷന്‍ നിഷേധിക്കുകയുമായിരുന്നുവെന്ന് ഓണ്‍ലൈന്‍ മാധ്യമമായ റഷ് ലൈനാണ് റിപ്പോര്‍ട്ട് ചെയ്‍തത്.

ഇന്ത്യയിലെ മോട്ടോര്‍ വാഹന നിയമമനുസരിച്ച് സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഒലീവ് ഗ്രീന്‍ (ആര്‍മി ഗ്രീന്‍) നിറം നല്‍കാന്‍ പാടില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹനത്തിന്‍റെ രജിസ്‌ട്രേഷന്‍ വിലക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button