KeralaLatest News

എം.എല്‍.എ ഷംസീര്‍ കമ്മറ്റി യോഗത്തിന് എത്തിയത് പോലീസ് അന്വേഷിക്കുന്ന വാഹനത്തിൽ

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷിക്കുന്ന വാഹനത്തിൽ എം.എല്‍.എ ഷംസീര്‍ കമ്മറ്റി യോഗത്തിന് എത്തിയത് വിവാദമാകുന്നു. വാഹനത്തില്‍ എം.എല്‍.എ ബോര്‍ഡ്​ വെച്ചിരുന്നില്ല.കെ.എല്‍.07 സി.ഡി 6887 നമ്പർ ഇന്നോവ കാറിലാണ് എം.എല്‍.എ എത്തിയത്. ഈ കാറിലാണ് വധശ്രമം സംബന്ധിച്ച്‌​ ഗൂഢാലോചന നടന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.​

ഷംസീര്‍ എം.എല്‍.എയുടെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാർ.കാർ ഇതുവരെ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്​റ്റ്​​ ഗ്രൗണ്ടിന് മുമ്പിൽ വെച്ചും ചോനാടത്തെ കിന്‍ഫ്ര പാര്‍ക്കിനടുത്തുവെച്ചുമാണ് ഈ കാറില്‍​ ഗൂഢാലോചന നടന്നതെന്നായിരുന്നു ​അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button